പ്രമുഖ ആള്‍ദൈവവും കന്നഡനടിയും തമ്മിലുള്ള സെക്സ് വീഡിയോ പുറത്ത് ; ജനങ്ങള്‍ ആശ്രമം ആക്രമിച്ചു ; ദൈവം ഒളിവില്‍

കര്‍ണാടകത്തിലെ പേര് കേട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നഞ്ച്വേശ്വര്‍ സ്വാമിയും സിനിമാ നടിയുമൊത്തുള്ള അശ്ലീല വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ബെംഗളൂരുവിലെ അറിയപ്പെടുന്ന ആള്‍ദൈവമാണ് നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദ. യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഒരു സ്വകാര്യചാനലാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്വാമി ഒളിവിലാണ്. സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം സ്വാമിക്ക് പിന്തുണയുമായി ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജന്‍ എത്തിയത് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി.

ഇയാളെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം നടത്തിയതോടെ സ്വാമി സ്ഥലത്ത് നിന്നും തടിതപ്പുകയായിരുന്നു. മഠത്തിന് മുന്നില്‍ തടിച്ച് കൂടിയവര്‍ ആക്രമാസക്തരുമായിരുന്നു.പോലീസ് എത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു. മഠത്തിനകത്തെ മുറിയില്‍ വെച്ച് തന്നെയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ചത് എന്ന് പോലീസ് പറയുന്നു. അതേസമയം ആരാണ് വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത് എന്ന കാര്യം വ്യക്തമായിട്ടില്ല. 2011 മുതല്‍ മഠത്തിന്റെ തലവനാകാന്‍ ഇയാള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യമായ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മഠം ട്രസ്റ്റ് പ്രസിഡണ്ട് രുദ്രാരാധ്യ വ്യക്തമാക്കി. ദയാനന്ദ സ്വാമിക്ക് നേരത്തെയും പല സ്ത്രീകളുമായും ഇത്തരത്തില്‍ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ മഠത്തിന്റെ ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും ആരോപണം നിലനില്‍ക്കുന്നുണ്ട്.