കിങ്ങ്ഡം ഓഫ് തായ് ലന്‍ഡില്‍ ഡബ്ലിയു.എം.എഫിന് തുടക്കമായി

ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ് ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്. രാജ്യത്തെ ഏക മലയാളി സംഘടനയായ തായ് മലയാളി സമാജവുമായി (ടി.എം.എസ്) സഹകരിച്ചായിരിക്കും ആഗോള പ്രവാസി സംഘടനയായ ഡബ്ലിയു.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍.

ഷാജു എം. ചാക്കോ (പ്രസിഡന്റ്). മുഹമ്മദ് പി (വൈസ് പ്രസിഡന്റ്), സജേഷ് എം. ശശിധര്‍ (സെക്രട്ടറി), പ്രസാദ് കെ.എസ (ജോയിന്റ് സെക്രട്ടറി), ബൈജു ഭാസ്‌കരന്‍ (ട്രെഷറര്‍), സജിത്ത് ഗിരിജന്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), സന്തോഷ് കുമാര്‍ (ഇവന്റ് കോഓര്‍ഡിനേറ്റര്‍) ഷാജി റെനിക്ക് ബി. (ചാരിറ്റി കോഓര്‍ഡിനേറ്റര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയചന്ദ്രന്‍ എം, രാജേഷ് പി. രാജന്‍, ശ്രീജിത്ത് കെ.എം, നിധിന്‍ പി എന്നിവരെയും തിരഞ്ഞെടുത്തു.

ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 2016 ഒക്ടോബറിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായത്. സംഘടനയുടെ ആദ്യ ആഗോള സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ നടക്കും.

പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.