കോടിയേരി ബാലകൃഷ്ണന്‍ ‘മാക്കാച്ചി’യാണെന്നു എംഐ ഷാനവാസ് എംപി

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ‘മാക്കാച്ചി’യാണെന്ന വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്നായിരുന്നു ഷാനവാസിന്റെ പ്രയോഗം.

എ.എന്‍.ടി.യു.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് കോടിയേരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള ഷാനവാസിന്റെ പ്രസ്താവന.എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കന്‍ മേഖലയില്‍ ജാഥാക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാര്‍ യാത്രയ്ക്കായി ഉപയോഗിച്ചതിനെ കുറിച്ച് പറയുമ്പോഴായിരുന്നുഷാനവാസ് വിവാദ പരാമര്‍ശം നടത്തിയത്.

കോടിയേരി നയിക്കുന്ന ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു ഷാനവാസ് എം.പിയുടെ പ്രയോഗത്തിനെതിരെ സി.പി.ഐ.എം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഷാനവാസ് വംശീയമായ അധിക്ഷേപം നടത്തിയെന്നാണ് സി.പി.ഐ.എം നേതാക്കള്‍ പ്രതികരിച്ചത്.