മറ്റൊരു ഹിറ്റിനായിപ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ കൂട്ടുക്കെട്ട് വീണ്ടും; കുഞ്ഞാലി മരക്കാരായി മോഹന്‍ ലാല്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം. ഈ കൂട്ടുക്കെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ഒപ്പം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഒപ്പത്തിന് ശേഷം മോഹന്‍ ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് സിനിമാ ലോകത്തു നിന്നും വരുന്നത്. അതും ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂതിരിയുടെ നാവിക പടനായകന്‍ കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന സിനിമയാണ് ഇരുവരും ചേര്‍ന്നൊരുക്കുന്നത്. സിനിമയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഏകദേശം പത്തുമാസമെങ്കിലും വേണ്ടിവരുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അന്നത്തെ കാലത്തുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെനന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട് എല്ലാം ചിതറിക്കിടക്കുകയാണ്, അത് ശേഖരിച്ച് നല്ല കഥയാക്കി മാറ്റി മുന്നോട്ടു പോകുകയാണ്. ഇതിന് മുന്‍പ് ഒട്ടേറെ കഥകള്‍ കേട്ടിരുന്നു. എന്നാല്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥയിലാണ് താല്‍പര്യം തോന്നിയത് പ്രിയദര്‍ശന്‍ പറഞ്ഞു.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാലും പ്രിയദര്‍ശനും 44 സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്.