‘നോ ക്യാഷ് നോ ക്യാഷ് ‘; നോട്ട് നിരോധനത്തെ പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വന്‍ഹിറ്റ്

നോട്ടുനിരോധനവും, ജിഎസ്ടിയും ജനങ്ങളിലേല്‍പ്പിച്ച ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ ആല്‍ബം പുറത്ത്. തന്റെ പുതിയ സിനിമയായ തട്രോം തൂക്ക്‌റോം എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ‘ഡീമോണിസ്‌റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ ഒരു വര്‍ഷമായി ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഗാനം ഇതിനോടകം യൂടൂബില്‍ ധാരാളം പേര്‍ കണ്ടു കഴിഞ്ഞു.

നേരത്തെ നോട്ടു നിരോധനത്തിനും,ജി.എസ്.ടിക്കുമെതിരായി പരാമര്‍ശമുണ്ടെന്ന് കാണിച്ച് വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ചിമ്പു പുറത്തിറക്കിയ ആല്‍ബവും നോട്ടു നിരോധനത്തിനെതിരായതിനാല്‍ ഈ ആല്‍ബത്തിനെതിരെയും ബി.ജെ.പി രംഗത്ത് വരുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്.