ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ എട്ട് മുതല്‍ പതിനഞ്ച് വരെയാണ് മേള. 24 തീയതിക്കുള്ളില്‍ അഞ്ച് ഘട്ടങ്ങളായാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 650 രൂപയാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനായുള്ള ഡെലിഗേറ്റ്‌സ് സെല്ലിന്റെ പ്രവര്‍ത്തനം ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത തീയതിക്കുള്ളില്‍ ആദ്യം പണമടയ്ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കും.

പതിനാല് തിയേറ്ററുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പതിനായിരം പാസുകളിലാണ് ഇത്തവണ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിയേറ്ററുകില്‍ സീറ്റിന്റെ എണ്ണത്തിനനുസരിച്ച് പ്രവേശനം അനുവദിക്കും.