അമ്മയും സഹോദരിയും നോക്കി നില്‍ക്കെ യുവതിയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ കുറെ നാളുകള്‍ക്ക് മുന്‍പ് പ്രണയം നടിച്ച് പിറകെ നടന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. ഇന്ദുജയെന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്ദുജയെ ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്.അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പ്രണയാഭ്യര്‍ഥനയുമായി യുവാവ് കുറെ നാളുകളായി ഇന്ദുജയുടെ പിറകെയായിരുന്നു. എന്നാല്‍ പലപ്പോഴായി ഇന്ദുജ പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാകാം യുവാവ് ക്രൂര കൃത്യത്തിനു മുതിര്‍ന്നതെന്നു പോലീസ് പറഞ്ഞു.