ശിശുദനത്തില്‍ സെയ്ഫ് അലി ഖാന്‍ മകനുനല്‍കിയത് 1.30 കോടിയുടെ സമ്മാനം

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ ദമ്ബതികളുടെ പുത്രന്‍ തൈമൂറിന് പിതാവ് നല്‍കിയ പാരിതോഷികമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ( 14.11.2017) ശിശുദിനത്തില്‍ രക്ഷിതാക്കള്‍ മക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. പക്ഷെ ഇത്രയും ചെറിയ കുട്ടിക്ക് പിതാവ് നല്‍കിയത് ഒരു കോടി 30 ലക്ഷം രൂപ വിലയുള്ള എസ് ആര്‍ ടി ജീപ്പാണ്. തിങ്കളാഴ്ചയാണ് നടന്‍ ചുവന്ന കളറിലുള്ള എസ് ആര്‍ ടി ജീപ്പ് വാങ്ങിയത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തൈമൂറിന് ഈ കാര്‍ കൂടുതല്‍ ഇഷ്ടമാകുമെന്ന് കരുതുന്നുവെന്നും അവന് സമ്മാനമായി നല്‍കുകയാണെന്നും വ്യക്തമാക്കി.

അതേസമയം ഡിസംബര്‍ 20 ന് തൈമൂര്‍ ഒരു വയസ്സ് പൂര്‍ത്തിയാക്കും. മകന്റെ ജന്മദിനത്തോടനുബന്ധിച്ച് വലിയ പരിപാടികളാണ് ഒരുങ്ങുന്നതെന്ന് ബോളിവുഡില്‍ നിന്ന് സംസാരമുണ്ടെങ്കിലും കുടുംബങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ചെറിയ രീതിയിലുള്ള ആഘോഷങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മ കപൂര്‍ വ്യക്തമാക്കി.