ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.
തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ചതുമൂലം ക്ഷീണിതനായതിനാല്‍ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. . ആവശ്യത്തിന് വിശ്രമം കിട്ടുന്നതിലൂടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

എപ്പോഴും ടീമിനായി 100 ശതമാനം മികവ് പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യം. വിശ്രമ വേളയിലും ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ആവശ്യമായ പരിശീലനം തുടരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റുകളിലും കളിച്ചു. എന്നിട്ടും ഞാന്‍ ആധികമൊന്നും കളിച്ചിട്ടില്ലല്ലോ എന്ന് വിമര്‍ശിക്കുന്നവരോട് അധികമൊന്നും പറയാനില്ല.
മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ അവസരം കിട്ടിയതാണ് ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവ് ആയതെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളില്‍ സ്ഥിരാംഗമാണ് ഇപ്പോള്‍ 24കാരനായ ഹര്‍ദിക് പാണ്ഡ്യ.