ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്; വ്യാജ വാര്‍ത്തകള്‍ നല്കിയവര്‍ക്കൊക്കെ പണികിട്ടും

കൊച്ചിയില്‍ നടി ആക്രമിക്കപെട്ട കേസില്‍ ഒന്നിലേറെ തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത നടന്‍ ദിലീപിന് വേണ്ടി രംഗത്തുവന്നിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്‍ .

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപും കുടുംബവും കേസിന്റെപേരില്‍ നേരിടേണ്ടിവന്ന മാധ്യമ വിചാരണയും മറ്റു വ്യാജപ്രചാരണങ്ങളും ചെറുതായിരുന്നില്ല. ആയതിനാല്‍ നാളിതുവരെ ഉണ്ടായ ഇത്തരം സംഭവങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദിലീപിന് വേണ്ടി ഇടപ്പെട്ടിരിക്കുന്നത്.

ദിലീപിനെതിരെ നടന്ന വ്യാജവാര്‍ത്തകളും, മാധ്യമ വിചാരണയും അന്വേഷിച്ചു നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.വയനാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം അദ്ദേഹം ഈ കേസിന്റെ ചുമതലയുള്ള ആലുവ റൂറല്‍ എസ്.പിയും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എ.വി ജോര്‍ജ്ജിന് കൈമാറി.

ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറല്‍ എസ് പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടിവരും. മാത്രമല്ല എട്ട് ആഴ്ചകള്‍ക്കുള്ളില്‍ അന്വേഷണം നടത്തി നടപടി എടുക്കാനും , സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ പരാതിക്കാരനായ അഡ്വ.ശ്രീജിത്ത് പെരുമനയെ അറിയിക്കാനും കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.