ശോ.. ഈ ആരാധകരെ കൊണ്ടു തോറ്റു ; തലവഴി പുതപ്പുകൊണ്ട് മൂടി ധോണിയുടെ ഒളിച്ചോട്ടം, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും ഉണ്ടാവുക. അത് ക്യാപ്റ്റന്‍ കൂള്‍ ധോണി എന്ന് തന്നെ. ഗ്രൗണ്ടിന് പുറത്തെ പല രസകരമായ സംഭവങ്ങളും ധോണി സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുമുണ്ട്. അത്തരത്തിലുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

പക്ഷെ ഇത്തവണ ആരാധകരെ പേടിച്ച് തലവഴി മുണ്ടിട്ട ധോണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ വൈറല്‍ വിഭവം. ധോണിയുടെ ഭാര്യ സാക്ഷിയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്നെ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ആരാധകരെ കൊണ്ടു ധോണി തോറ്റു. ആരാധകരില്‍ നിന്ന് രക്ഷപ്പെടാനായി ധോണി പുതിയ അടവ് പ്രയോഗിച്ചിരിക്കുകയാണിവിടെ. തിരക്കേറിയ വിമാനത്തിനകത്തേക്ക് തലവഴി പുതപ്പുകൊണ്ട് മുഖം മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

#traveldiaries

A post shared by Sakshi Singh Dhoni (@sakshisingh_r) on

ധോണിയെ മുന്നില്‍ നിര്‍ത്തിയുള്ള മറ്റൊരു വീഡിയോയും സാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചിട്ടുണ്ട്.