ആരാധക പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കും- സച്ചിന്‍

ഇന്ന് നടക്കുന്ന ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കേരള ബ്ലാസ് റ്റേഴ്സ് സഹഉടമ കൂടിയായ സച്ചിന്‍. ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു. വൈകിട്ട് നടക്കുന്ന ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലും സച്ചിന്‍ പങ്കെടുക്കും. അത്ലറ്റികോ ഉടമ സൗരവ് ഗാംഗുലി, ഐ എസ് എല്‍ മേധാവി നിത അംബാനി, ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീനാ കൈഫ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിനെത്തും.

ടീമിന് എല്ലാ ആശംസകളും നേരുന്നു. മികച്ച പിന്തുണ നല്‍കുന്ന ആരാധകരോട് നന്ദിയുണ്ട്. ആരാധകരുടെ പിന്തുണയോടെ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പറയുന്നു. 11:50ഓടെയാണ് സച്ചിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ അഞ്ജലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും സച്ചിന്‍ കൊച്ചിയിലെ ഹോട്ടലിലേക്കാണ് പോയിരിക്കുന്നത്.

വീഡിയോ: