സൌദി അറേബ്യയില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് അപകടത്തില്‍ മരിച്ചത്. റിയാദിലെ ബത്ഹയിലാണ് അപകടമുണ്ടായത്. മക്കളെ സ്‌കൂളിലാക്കാന്‍ പോയതായിരകുന്നു ഉമ്മര്‍. അപകടത്തില്‍ കാര്‍ ഇടിച്ച് മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ഉമ്മറിന്റെ 3 പെണ്‍കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.