മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച വീട്ടമ്മക്ക് പണികിട്ടി; ഇപ്പൊ ശമ്പളം മൊബൈല്‍ കമ്പനിക്ക്

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടുകയാണ് കോഴിക്കോട് നടന്ന ഈ സംഭവം. ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച്, ഉപഭോക്താക്കളുടെ അനുവാദമില്ലാതെ, മൊബൈല്‍ കമ്പനികള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.

കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ ജാനു എന്ന വീട്ടമ്മ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് തൊഴിലുറപ്പ് ജോലിയുടെ വേതനമായി ലഭിച്ച തുക മൊത്തം എയര്‌ടെല് മണിയിലേക്ക് ഇവരുടെ യാതൊരു അനുവാദവുമില്ലാതെ പോകുകയായിരുന്നു. മൂവായിരത്തില്‍പരം രൂപയാണ് എയര്‍ടെല്‍ മണി ഒരു മുന്നറിയിപ്പും കൂടാതെ എടുത്തത്. മുമ്പ് മരുതോങ്കര ഗ്രാമീണ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഇവര്‍ക്ക് പണം വന്നിരുന്നത്. തുടര്‍ന്ന് ഇപ്പോള്‍ മൊബൈല്ല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിയ ശേഷമാണ് ഈ രീതിയിലുള്ള ഒരു അനുഭവം ഇവര്‍ക്ക് ഉണ്ടായത്. ഇതേതുടര്‍ന്ന് ജാനു കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.