ക്ലാസ് മുറിയില്‍ നടന്നതിന് അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചെകിട്ടത്തടിച്ചു

പാലക്കാട്ടെ കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന കേന്ദ്രിയവിദ്യാലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മുഖത്തടിച്ചതായി പരാതി. ഒരു മാസം മുമ്പെത്തിയ പുതിയ ഇംഗ്ലീഷ് അധ്യാപികയായ ശാരദക്കെതിരെയാണ് പരാതി. സ്‌കൂളിലെ അവസാന പിരിയഡില്‍ ടൂര്‍ഫീസ് പിരിക്കുന്നിതിനിടെ ക്ലാസില്‍ നടന്നതിനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. മൂന്നു തവണ ടീച്ചര്‍ മുഖത്തടിച്ചെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തു. അതേസമയം ആരെയും ശാരീരികമായി മര്‍ദ്ദിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.