ഹാദിയ പഠനം പൂര്‍ത്തിക്കട്ടെയെന്ന് കോടതി;അച്ഛനൊപ്പമോ, ഭര്‍ത്താവിനൊപ്പമോ പോകേണ്ടെന്നും സുപ്രീം കോടതി

ഡല്‍ഹി:വിവാദമായ ഹാദിയക്കേസില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീം കോടതി.ഹാദിയയുടെ നിലപാട് കേട്ട കോടതി,ആദ്യം പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി തിരിച്ചു വരൂ എന്ന് ഹാദിയയോട് പറഞ്ഞു.പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ കോളേജ് ഒരുക്കിക്കൊടുക്കമെന്ന് കോടതി നിര്‍ദേശിച്ചു.ഇതിനായി സേലത്തെ കോളേജിലേക്ക് വിടണമെന്ന് പറഞ്ഞ കോടതി ഇതിനു വേണ്ട സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹാദിയയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കോടതി ഭാവി കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്നും, ഭര്‍ത്താവിനെ കാണണമെന്നും ഹാദിയ പറഞ്ഞു. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കേണ്ട എന്ന് ചോദിച്ച കോടതി അതിനുള്ള ചെലവ് സര്‍ക്കാര്‍ അനുവദിക്കണമെന്നും പറഞ്ഞു. എന്നാല്‍ തന്റെ ഭര്‍ത്താവ് പഠന ചെലവ് വഹിക്കുമെന്നും, രക്ഷിതാവായി ഭര്‍ത്താവ് മതിയെന്നും ഹാദിയ പറഞ്ഞു. എന്നാല്‍ സര്‍വകലാശാല ഡീന്‍ ഹാദിയയുടെ രക്ഷിതാവായിരിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

അതെ സമയം ഹാദിയ-ഷെഫിന്‍ ജഹാന്‍ കല്യാണം റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയെക്കുറിച്ച് സുപ്രീം കോടതി പരാമര്‍ശമൊന്നുമുണ്ടായില്ല. കേസ് ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.

സുപ്രീം കോടതിയുടെ ഉത്തരവിലൂടെ വീട്ടുതടങ്കലില്‍ നിന്ന് ഹാദിയ മോചിതയായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതെ സമയം ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാന്‍ അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിഷേധിച്ചു. തല്ക്കാലം കോളേജ് ഹോസ്റ്റലില്‍ താങ്ങാന്‍ കോടതി ഹാഡിയയോട് നിര്‍ദേശിച്ചു. സിവില്‍ ഡ്രസ്സില്‍ പോലീസ് ഹാദിയക്ക് സുരക്ഷയൊരുക്കണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.