പൊലീസിന് പിരിവൊരു ശീലമായിപ്പോയി; ചെക്കിങ്ങിനിടെ അപകടം; പോലീസിനെ കൈകാര്യംചെയ്ത് നാട്ടുകാര്‍

തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധനക്കിടെ അപകടമുണ്ടായതിനെത്തുടര്‍ന്ന് എസ്.ഐയും പോലീസുകാരെയും ജനങ്ങള്‍ തടഞ്ഞു വച്ചു. കുറച്ചു സമയം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വിഡിയോ മലയാളി മീഡിയ കഫേ എന്ന ഗ്രൂപ്പാണ് പോസ്റ്റ് ചെയ്തത്.

എവിടെയാണ് സംഭാവമുണ്ടായതെന്ന് വ്യക്തമല്ലെങ്കിലും തെക്കന്‍ കേരളത്തില്‍ എവിടെയോ ആണ് സംഭവമെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. പൊലീസിന്റെ അനധികൃത ചെക്കിങ് കാരണം പരിക്കേറ്റയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പൊലീസ് തന്നെ മുന്‍കൈ എടുത്തപ്പോഴാണ് ജനരോക്ഷം അടങ്ങിയത്.