തോക്ക് വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ബ്ലാക്ക് ഫ്രൈഡേയില്‍ ലഭിച്ചത് 20,3086 അപേക്ഷകള്‍

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ തോക്ക് വാങ്ങിക്കൂട്ടാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി എഫ് ബി ഐയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന. ഇന്ന് പുറത്തുവിട്ട യു എസ് റ്റുഡെയിലാണ് അക്കമിട്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ബ്ലാക്ക് ഫ്രൈഡേയില്‍ ‘ബാക്ക് ഗ്രൗണ്ട്’ ചെക്കിനായി മാത്രം 203806 അപേക്ഷകള്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളേക്കാള്‍ പത്ത് ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല ഒറ്റ ദിവസം ബാക്ക് ഗ്രൗണ്ട് ചെക്കിനായി ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തില്‍ റിക്കാര്‍ഡാണിതെന്നും ചൂണ്ടികാണിക്കുന്നു.തോക്ക് നിയന്ത്രണം ആവശ്യമാണെന്നും, ഗണ്‍ വയലന്‍സ് നിര്‍ത്തലാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മുറവിളി ഉയരുമ്പോള്‍ തോക്കിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിച്ചുവരുന്നത് ഉല്‍കണ്ടാ ജനമാണെന്ന് ഗണ്‍ സേഫ്റ്റി അഡ്വക്കറ്റേസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം 27.5 മില്യണ്‍ അപേക്ഷകളാണ് തോക്ക് വില്‍പന വര്‍ദ്ധിക്കുന്നത്. സൈ്വര്യ ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നത്.