കെന്നഡി സെന്ററിന് ഇന്ത്യന്‍ ദമ്പതിമാര്‍ ഒരു മില്യന്‍ ഡോളര്‍ സംഭാവന നല്‍കി

പി.പി. ചെറിയാന്‍

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസി വാട്ടര്‍ഗേറ്റ് കോംപ്ലക്‌സിനു സമീപം സ്ഥിതി ചെയ്യുന്ന ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ഫെര്‍ഫോമിങ്ങ് ആര്‍ട്ട്‌സിന് ഇന്ത്യന്‍ ദമ്പതിമാര്‍ ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.1971 ല്‍ സ്ഥാപിതമായ കെന്നഡി സെന്ററില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഇവന്റ്‌സ് സംഘടിപ്പിക്കുന്നതിനാണ് റണ്‍വീര്‍ ആദര്‍സ് ദമ്പതിമാര്‍ ഇത്രയും തുക നല്‍കിയത്.

ഇന്ത്യന്‍ ചരിത്രം, ഭാഷാ, സംഗീതം, ഡാന്‍സ്, വിവിധയിനം കലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വരും വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക ഈ ഫണ്ടില്‍ നിന്നും ചിലവഴിക്കും.

ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ദീര്‍ഘകാല ആഗ്രഹമാണ്. ഇതോടെ സഫലീകരിക്കപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവതേജ്‌സര്‍ണ ദമ്പതിമാരുടെ സംഭാവന മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാണെന്ന് അഭിപ്രായപ്പെട്ടു.

1964 ല്‍ ഇന്ത്യയില്‍ വന്ന റണ്‍വീര്‍ TREHAN ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനാണ്. ഇന്ത്യന്‍ സമൂഹത്തേയും ഇന്ത്യന്‍ സംസ്‌കാരത്തേയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഞാന്‍ ഈ എളിയ സംഭാവന നല്‍കിയതിലൂടെ ചെയ്തതെന്ന് റണ്‍വീര്‍ പറഞ്ഞു.