തന്റെ ഇന്ത്യന്‍ ആരാധകരെ ഫെയ്സ്ബുക്കിലൂടെ തേടി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം;ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആരാധകരും

ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സാണെന്ന് നിസംശംയം പറയാം.ബ്ലാസ്റ്റേഴ്സില്‍ കളിക്കാനെത്തിയ മുന്‍താരങ്ങള്‍ക്കും ആരാധകര്‍ മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു.ഇത് ബ്ലാസ്റ്റേഴ്സില്‍ കളിച്ച പല മുന്‍താരങ്ങളും വെളിപ്പെടുത്തിയിട്ടുമുണ്ട്.

ബ്ലാസ്റ്റേഴ്സില്‍ കഴിഞ്ഞ സീസണില്‍ കളിച്ചിരുന്ന മുന്‍ താരം ഡെക്കന്‍ നാസോണ്‍ തന്റെ ഇന്ത്യന്‍ ആരാധകരെ അന്വേഷിച്ചു എന്നതാണ് പുതിയ വാര്‍ത്ത. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റെ ഇന്ത്യന്‍ ആരാധകര്‍ എവിടെയാണ് എന്ന് ചോദിച്ച് നാസോണ്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പതാക പുതപ്പിച്ച ഒരു കാറിന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായാണ് തന്റെ ആരാധാകര്‍ എവിടെയെന്ന് നാസോണ്‍ ചോദിച്ചത്.നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തെ മറന്നിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായി ഈ ഫേസ്ബുക്ക് പോസ്റ്റ് ലൈക്കും ഷെയറും കൊണ്ട് നിറഞ്ഞു.

നാസോണ്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച കാലവും അദ്ദേത്തിന്റെ കളിക്കളത്തിലെ സുവര്‍ണ നിമിഷവുമെല്ലാം ആരാധകര്‍ ഓര്‍ത്തെടുത്തു. നിലവില്‍ നാസോണ്‍ ഇംഗ്ലീഷ് ലീഗിലാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗ് ആയ സ്‌കൈ ബെറ്റ് ചാമ്ബ്യന്‍ഷിപ്പില്‍ കളിക്കുന്ന വോള്‍വര്‍ഹാംപ്ടണ്‍ ആണ് നാസോണിന്റെ നിലവിലെ ക്ലബ്.