ജിനു ജെ. പൊയ്ക്കുടിയില്‍ ജര്‍മ്മനിയില്‍ അപകടത്തില്‍ നിര്യാതനായി

വിയന്ന/ബെര്‍ലിന്‍: ഓസ്ട്രിയന്‍ മലയാളിയായ കന്യാക്കോണില്‍ മാത്യുവിന്റെ മരുമകന്‍ ജിനു ജെ.പൊയ്ക്കുടിയില്‍ (39) ബെര്‍ലിനില്‍ ഉണ്ടായ അപകടത്തില്‍ നിര്യാതനായി. വിശദവിവരങ്ങള്‍ അറിവായിട്ടില്ല. ഭാര്യ യു എന്നില്‍ ജോലി ചെയ്യുന്ന മിനിത.

കമ്പ്യൂട്ടര്‍ എങ്ങിനീയറായ ജിനു ജെ.പൊയ്ക്കുടിയില്‍ ബര്‍ലിന്‍ സ്വദേശിയാണ്. ബെര്‍ലിനില്‍ നിന്നും വിയന്നയിലേയ്ക്ക് ഭാര്യക്കൊപ്പം വരാന്‍ തയ്യാറെടുക്കവെയാണ് ജിനുവിനെ മരണം കവര്‍ന്നത്. ജര്‍മ്മനിയിലുള്ള മല്ലപ്പള്ളി സ്വദേശിയായ വട്ടശേരി പൊയ്ക്കുടിയില്‍ ജോസഫിന്റെയും ആനിയുടെയും മകനാണ് ജിനു.