ഷഹാന: മതങ്ങള്‍ക്കും ജാതിയ്ക്കും മേലെ മനുഷ്യത്വം തുളുമ്പുന്ന ഒരു ഗാനം (വീഡിയോ)

‘ഷഹാന’ ഒരു നേര്‍ സംഭവമാണ്. മതങ്ങള്‍ക്കും ജാതിയ്ക്കും മേലെ ‘മനുഷ്യത്വം’, വഴിഞ്ഞൊഴുകുന്ന സ്‌നേഹത്തിന്റെ കടല്‍. തന്റെ മതമാണ് സത്യം! തന്റെ ദൈവത്തിനു ഉപരിയായി ഒന്നും ഇല്ലാ എന്ന ചിന്താഗതി വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. ഈ വ്യാപനത്തില്‍ നഷ്ടപ്പെടുന്നത് ദയയും, കാരുണ്യവും സ്‌നേഹവും സത്യവുമൊക്കെയാണ്.

മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അതെ സമയം തന്റെ സുഹൃത്തുക്കള്‍, ജീവിത പങ്കാളി തന്റെ മതത്തിലേക്ക് വരണമെന്ന് എങ്ങനെയാണ് ഒരാളുടെ ആവശ്യമാകുന്നു. പരസ്പരം ബഹുമാനിക്കുന്ന മിശ്ര കുടുംബ ജീവിതവും സംരക്ഷിക്കാനും വില കല്പിക്കാനും നമുക്ക് കടമയില്ലേ.. ഷഹാന എന്ന സംഗീതആല്‍ബം പങ്കു വയ്ക്കുന്നതും അതുതന്നെയാണ്.

പരസ്യചിത്രങ്ങളില്‍ താരമായ വിപിന്‍ വാസുദേവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും, മിനി സ്‌ക്രീന്‍ അവതാരകയുമായ ഷഹാന ഷാ എന്നിവരാണ് ആല്‍ബത്തിലെ താരങ്ങള്‍. വിഷ്ണു എസ് പൈ ചായഗ്രഹണവും, വിശാഖ് രെമ വേണുഗോപാല്‍ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു ഷഹാനയുടെ ഗാന രചനയും , സംഗീത സംവിധാനവും, ആലാപനവും നിതിന്‍ കിഷോറിന്റേതാണ്.