തപാല്‍ കവര്‍ നിര്‍മ്മിച്ചതിലെ അപാകത ; എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നു

നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പനയിലുള്ള വീഴ്ചയെ തുടര്‍ന്ന്‍ എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്. പാന്‍ വിവരങ്ങളും ടെലിഫോണ്‍ നമ്പറുകളും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകല്‍പന. ഇടപാടുകാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ സുരക്ഷാ വീഴ്ച വലിയ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുന്നതിന് ഇടയാക്കും. പരാതിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് കവറുകള്‍ സുരക്ഷാ പിഴവുകളില്ലാതെ പുതിയ കവറുകള്‍ നിര്‍മ്മിക്കുമെന്ന് എസ് ബി ഐ അറിയിച്ചു.