ദുരിതമുഖത്ത് സാന്ത്വനമേകാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍: പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും അണിചേരാം

എറണാകുളം: കൊടുങ്ങല്ലൂര്‍ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം മൂലം ഏറെ നാശം നേരിട്ട എറിയാട് പ്രദേശത്തെ പുനരധിവാസ ക്യാമ്പ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സംഘടനയില്‍ നിന്നുള്ള സിന്ധു സജീവ് (ഗ്ലോബല്‍ മീഡിയ കോ- ഓഡിനേറ്റര്‍), ഷീല നെല്‍സണ്‍ (ഗ്ലോബല്‍ സ്‌പോര്‍ട്‌സ് കോ – ഓഡിനേറ്റര്‍), മോഹന്‍ദാസ് എലത്തൂര്‍ (കേരള സെന്‍ട്രല്‍ സോണ്‍ പേട്രണ്‍ ), സൈനു പട്ടാമ്പി (കേരള സെന്‍ട്രല്‍ സോണ്‍ മെമ്പര്‍) എന്നിവരടങ്ങുന്ന സംഘമാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചു ദുരിതബാധിതര്‍ക്ക് ആശ്വാസം പകര്‍ന്നു ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

ദുരിതബാധിതരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കിയ ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായസഹകരണവുമായി പ്രദേശങ്ങളില്‍ എത്താന്‍ തീരുമാനമെടുത്തു. സംഘടനയുടെ ഗ്ലോബല്‍ ചാരിറ്റി കോ-ഓഡിനേറ്റര്‍ നജീബ് എരമംഗലത്തിന്റെ മേല്‍നോട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ഇതിനകം ശ്രമം തുടങ്ങി. മറ്റു ദുരിതബാധിത മേഖലകളിലേക്ക് കൂടി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ആലോചന നടക്കുന്നതായി ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ്, ഗ്ലോബല്‍ ട്രഷറര്‍ ഷമീര്‍ യൂസഫ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡബ്ലിയു.എം.എഫ് നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍: +919946611834

കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നതിനായി ഗ്ലോബല്‍ മീഡിയ കോ- ഓഡിനേറ്റരുടെ അക്കൗണ്ട് നമ്പര്‍ താത്കാലികമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

Sindhu sajeev
Account Number: 0041053000033066
IFSC: SIBL0000041, South Indian Bank, Kunnamkulam Branch, Kerala
Ref: WMF Relief Fund

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ലെനിസ് പി.ആര്‍. ഒ, ഡബ്ലിയു.എം.എഫ്