ബിജെപി, സിപിഎം സംഘര്‍ഷം; കക്കാട് വിടുകള്‍ക്കു നേരെ ആക്രമണം

കണ്ണൂര്‍ കക്കാട് ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്നു. ഇന്നലെ രണ്ടു സിപിഎം പ്രവത്തകരുടെയും നാലു ബിജെപി പ്രവത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. ഞായറായ്ച രാത്രി 12 മണിയോടെ എടച്ചൊവ്വയിലെ കിരണ്‍, ജിതിന്‍, അതുല്‍, ജിജ എന്നിവരുടെ വിടുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

സംഭവുമായി ബന്ധപെട്ട് ഇരു വിഭാഗങ്ങളിലെയും ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക്ക് പോസ്റ്റില്‍ എഴുതിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇരുവിഭാഗത്തിന്റെയും വീടുകള്‍ക്കു നേരെയുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.