നാലുവയസുകാരിയെ പീഡിപ്പിച്ചതിന് പത്താംക്ലാസുകാരന്‍ അറസ്റ്റില്‍

അയല്‍വാസിയായ നാലുവയസുകാരിയെ പീഢിപ്പിച്ചതിന് പത്താംക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിന് സമീപത്താണ് സംഭവം. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം ചോതിച്ചപ്പോളാണ് പത്താംക്‌ളാസുകാരന്‍ വെട്ടിലായത്.

വീടിന് മുന്നിലിരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പത്താംക്‌ളാസുകാരന്‍ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് നാലുവയസുകാരി പറയുന്നത്. തുടര്‍ന്ന് തന്നെ ശാരീരികമായി പീഡിപ്പിക്കുക ആയിരുന്നു എന്ന് കുട്ടി പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.