വേശ്യാലയം നടത്തുന്ന നടിമാര്‍ പോലും സിനിമയില്‍ സദാചാരം പറയുന്നു ; നടിമാര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി സി.വി.ബാലകൃഷ്ണൻ

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണനാണ് സിനിമാ നടിമാരെ പറ്റി വിവാദമായ രീതിയില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സനൽ കുമാർ ശശിധരന്റെ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമാ നടിമാര്‍ക്ക് എതിരെ അദ്ധേഹം ഇത്തരത്തില്‍ പ്രസ്താവിച്ചത്. നക്ഷത്രവേശ്യാലയവും സ്വര്‍ണക്കടത്തും നടത്തുന്ന നടിമാര്‍ വരെ സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാന്‍ ആണ് ശ്രദ്ധിക്കുന്നത് എന്ന് അദ്ധേഹം പറയുന്നു. നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം വരുമെന്നും അദ്ധേഹം കുറ്റപ്പെടുത്തുന്നു.

ലോകത്തിലെ ഏറ്റവും മികച്ച നടികളിൽ പലരും നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുന്നവരാണ്. അവർക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. വിദേശ സിനിമകളിലെല്ലാം സ്പഷ്ടമായ നഗ്‌നരംഗങ്ങള്‍ ഉണ്ട്. ഇവിടെയാണ് ഇത്തരത്തിലുള്ള വിലക്കുകള്‍. ഇവിടുത്തെ നടിമാര്‍ക്ക് ഒരു തരത്തിലുള്ള സദാചാരബോധമുണ്ട് എന്നും എസ് ദുര്‍ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. എന്നാല്‍ അതില്‍ പരിമിതികളുമുണ്ട്. അഭിനേതാക്കള്‍ ഇതുമായി എത്രമാത്രം സഹകരിക്കും എന്നതാണ് ഒന്ന് എന്നും അദ്ധേഹം പറഞ്ഞു. ദുര്‍ഗ എന്ന പേരാണ് പ്രശ്‌നമെങ്കില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പേരുകളും നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. മിക്ക പേരുകളും ദൈവത്തിന്റെ പേരുകളാണ്, എന്റേതുൾപ്പടെ. കാലാനുസൃതമായി ചിന്തിക്കുകയാണ് വേണ്ടത്”-സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നിവയുടെ തിരകഥാകൃത്താണ് ഇദ്ദേഹം.