നിവിന്‍ പോളിയെ ദുല്‍ക്കര്‍ ആക്കി അവതാരക.. ചമ്മി ഒരു പരുവമായി നിവിന്‍ (വീഡിയോ)

ദേശിയ ചാനല്‍ ആയ എന്‍ ഡി ടി വിയുടെ അവതാരകയാണ് നിവിന്‍ പോളിയെ ഒരു പരുവമാക്കിയത്. തന്‍റെ പുതിയ ചിത്രമായ റിച്ചിയുടെ പ്രചരണത്തിന്‍റെ ഭാഗമായാണ് നിവിന്‍ ചാനലില്‍ എത്തിയത്. അഭിമുഖം ആരംഭിക്കുന്നതിനു മുന്‍പ് നിവിനെ പരിചയപ്പെടുത്തുന്ന സമയമാണ് അവതാരക ” ഇന്ന് നമ്മോടൊപ്പം ഉള്ളത് ദുല്‍ക്കര്‍ സല്‍മാന്‍ ആണ് ഉള്ളത് ” എന്ന് പറഞ്ഞത്. കൂടാതെ അത് കയ്യടിച്ചു ആഘോഷിക്കുകയും അവര്‍ ചെയ്തു. ഇത് കേട്ട നിവിന്‍ എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.വരുന്ന വെള്ളിയാഴ്ചയാണ് റിച്ചി റിലീസ് ആകുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ റിമേക്ക് ആണ് റിച്ചി. ആക്ഷന്‍ ഹീറോ പരിവേഷത്തിലാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് വന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ ആരാധകര്‍.