കേരള ബ്ലാസ്റ്റേഴ്സ്, ബാംഗളൂര്‍ എഫ്‌സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

ഐ എസ് എല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ബാംഗളൂര്‍ എഫ്‌സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. പുതുവര്‍ഷമായതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കേണ്ടിവരും. അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു സുരക്ഷയൊരുക്കാന്‍ പൊലീസുകാരെ നിയോഗിക്കാനാവില്ല. ആയതിനാല്‍ കളി മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പോലീസ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ സമീപിച്ചു. തുടര്‍ന്നുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്.