ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി

ഭിന്നശേഷിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ ഭിന്നശേഷികാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും കോഴിക്കോട് ജില്ലയിയില്‍വച്ച് വിതരണം ചെയ്തു. 2404 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും 747 പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ നല്‍കി. ഭിന്നശേഷി സൌഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും സര്‍ക്കാര്‍ ജോലിയിലെ സംവരണം നാല് ശതമാനമാക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.