അന്യായമായി തടവില്‍ കഴിഞ്ഞ മലയാളി പ്ലീസ് ഇന്ത്യയുടെ ഇടപെടലില്‍ മോചിതനായി

അബഹയില്‍ അഞ്ച് വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലിചെയ്ത് വന്ന പാലക്കാട് അങ്ങാടി കുമാരനല്ലൂര്‍ സ്വദേശി യഹ്കൂബ് ആണ് രണ്ടുമാസമായി അബഹയിലും ഹഫര്‍ അല്‍ ബാത്തിനിലുമായി രണ്ടുമാസത്തോളം ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണേണ്ടിവന്നഹത ഭാഗ്യന്‍,,iqama പുതുക്കി ലീവ് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റാതെ വരികയും sponsor ജവാസാത്തി നെ സമീപിക്കുകയും,എന്നാല്‍ തന്റെ ഡ്രൈവറെ ഹാജരാക്കാന്‍ സ്‌പോണ്‍സറോട് javasath ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുകയും ആയിരിന്നു,,വിവരം അന്വേഷിച്ച സ്‌പോണ്‍സര്‍ നോട് ആളിനെ ഹാജറാക്കൂ അപ്പോള്‍ പറയാം എന്നും, അതനുസരിച്ചു യാഹക്കൂബിനെ കൂട്ടി javasathil ചെല്ലുകയും സ്പോണ്‍സറുടെ മുന്നില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാര്യം അന്വേഷിച്ച സ്‌പോണ്‍സറിനോട് ,ഇവന്‍ കുറെ മുന്‍പ് എന്നോ ഹഫര്‍ അല്‍ ബാത്തിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തുവെന്നും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നും ,,ജാമ്യം പോലും കിട്ടില്ലയെന്നും sponsor ഇതില്‍ ഇടപെടേണ്ട ആവശ്യമില്ല എന്നും ഇത് ഇവിടുത്തെ സര്‍ക്കാര്‍ കാര്യമാണെന്നും പറഞ്ഞു സ്‌പോണ്‍സര്‍ നെ തിരിച്ചയക്കുകയുമായിരുന്നു,15 ദിവസത്തോളം അബഹയില്‍ ജയിലിലും പിന്നീട് ഫ്‌ലൈറ്റില്‍ കയറ്റി ഹഫര്‍ അല്‍ ബാത്തിനിലേക്ക് കൊണ്ടുപോകുകയും,,അവിടെ പിന്നീട് പ്രോസിക്യൂഷനില്‍ ഹാജരാക്കുകയും ചെയ്തു,, sponsor ഉം കയ്യൊഴിഞ്ഞ അവസ്ഥയിലും ,,പ്ലീസ് ഇന്ത്യ രണ്ടു സൗദി അഡ്വക്കറ്റ്‌സിനെ സമീപിക്കുകയും ഒരാള്‍ തീര്‍ത്തും കയ്യൊഴിയുകയും മറ്റൊരാള്‍ 20000 ഇരുപതിനായിരം സൗദി റിയാല്‍ ആവശ്യപ്പെടുകയും ,എന്നാല്‍ ഈ അവസരത്തില്‍,ലത്തീഫ് തെച്ചിയും ഷാനവാസ് രമാഞ്ചിറയും ഇത് സ്വയം ഏറ്റെടുക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഷാനവാസ് രാമഞ്ചിറ ഹഫര്‍ അല്‍ ബത്തിനില്‍ എത്തി അവിടുത്തെ പോലീസ് ഡയറക്ടറെ നേരില്‍ കണ്ടു സംസാരിക്കുകയും ഇയാള്‍ നിരപരാധി ആണെന്നും അബഹയില്‍ നിന്നും 1000 കിലോമീറ്റര്‍ ദൂരെ, പ്രത്യേകിച്ച് കഫീലിന്റെ അനുവാദമില്ലാതെ ഒരു house driver എങ്ങനെയാണു ഇങ്ങനെയൊരു കൃത്യം നിര്‍വഹിക്കുന്നത് എന്നും അവന്‍ അബഹ വിട്ടേങ്ങും പോയിട്ടില്ല എന്ന് കഫീല്‍ സാക്ഷ്യപ്പെടുത്തുന്നു എന്നും പറഞ്ഞപ്പോള്‍ ,,എവിടെയോ തെറ്റുപറ്റി എന്ന് ബോധ്യപ്പെട്ട പോലീസ് ഡയറക്ടര്‍ FIR register ചെയ്ത വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് അപ്പോള്‍ തന്നെ വിളിക്കുകയും ഇത് വ്യക്തമായി പരിശോധിച്ചു ഇപ്പോള്‍ തന്നെ വേണ്ട നടപടിസ്വീകരിക്കാനും നിര്‍ദേശിച്ചു.

അങ്ങനെ കാര്യങ്ങള്‍ ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍,,അതില്‍ നിന്നും ഉഴിവാക്കാം എന്നും എന്നാല്‍ യാഹ്കൂബ് തന്റെ പേരിലുള്ള സിംകാര്‍ഡില്‍ നിന്നും തെറ്റായ രീതിയില്‍ കാള്‍ ചെയ്തുവെന്ന മറ്റൊരു പരാതി ഉള്ളതിനാല്‍ നടപടി നേരിടണം എന്നും ആവര്‍ത്തിച്ചു ,എന്നാല്‍ യഹക്കൂബിന്റെ പേരില്‍ രണ്ടു സിം കാര്‍ഡ്കള്‍ വേറെയും ഉണ്ടെന്നു കണ്ടെത്തുകയും ഷാനവാസ് അതുകൂടി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ ,,മോചനത്തിന് വഴിതുറക്കുകയും എന്നാല്‍ sponsor അവനെ സ്വീകരിക്കാനും ഒന്നിനും സഹകരിക്കില്ല എന്നും നാട്ടിലേക്ക് കയറ്റി അയച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധിയിലാകുകയും എന്നാല്‍ യഹക്കൂബിന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന മാനിച്ചു നാട്ടില്‍ കയറ്റിവിട്ടാല്‍ മതിയെന്ന് പോലീസ് ക്യാപ്റ്റനോട് അഭ്യര്‍ത്ഥിക്കുകയും അതിന്റടിസ്ഥാനത്തില്‍ അന്ന് തന്നെ തര്‍ഹീലിലേക്ക് മാറ്റുകയും,,തൊട്ടടുത്ത ദിവസം തര്‍ഹീലില്‍ എത്തിയ ഷാനവാസ് അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ഇപ്പോള്‍ തന്നെ നിന്നോടൊപ്പം വേണമെങ്കില്‍ ഞാന്‍ ജാമ്യത്തില്‍ വിടാം എന്നും എപ്പോള്‍ വിളിച്ചാലും ഹാജരാക്കണമെന്നും ,പറഞ്ഞു ,,എന്നാല്‍ sponsor ഒന്നിനും സഹകരിക്കാത്ത അവസ്ഥയില്‍ പുരത്തിറക്കാതെ നാട്ടിലേക്ക് അയക്കാമെന്നു കരുതി എങ്കിലും വീണ്ടും കഫീലിനെ ഫോണില്‍ ബന്ധപ്പെട്ട ഷാനവാസിന്റെ അനുനയ ശ്രമം വിജയം കാണുകയും,അവനെ ഇറക്കികൊണ്ടുവന്നാല്‍ ഞാന്‍ നിങ്ങള്‍ പറയുന്നപോലെ ചെയ്യാം എന്ന് ഉറപ്പ് നൽകി.

തദവസരത്തില്‍ മറ്റൊരത്യാവശ്യമായി riyadhilekk തിരിച്ച ഷാനവാസ്,,തൊട്ടടുത്ത ദിവസം രാവിലെ തര്‍ഹീല്‍ മേധാവിയുമായി ഫോണില്‍ സംസാരിക്കുകയും അത്യാവശ്യമായി ഞാന്‍ റിയാദിലേക്ക് വന്നുവെന്നും പകരക്കാരനായി മറ്റൊരാളെ അയക്കാമെന്നു അറിയിക്കുകയും ,,അതു ഉദ്യോഗസ്ഥന്‍ അംഗീകരിക്കുകയും ചെയ്തതിനാല്‍ ,,ഹഫര്‍ അല്‍ ബത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് ക്ലാസിക്കിനെ ഫോണില്‍ ബന്ധപ്പെട്ടു യാഹക്കൂബിനെ കൂട്ടികൊണ്ടുവരാന്‍ തര്‍ഹീല്‍ വരെ പോകണമെന്ന് പറയുകയും ഷാനവാസ് നിര്‍ദേശിച്ച ഉദ്യോഗസ്ഥനെ ചെന്ന് കണ്ടു യാഹക്കൂബിനെ മോചിപ്പിക്കുകയും,,ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കുകയും sponsore വീണ്ടും ഷാനവാസ് ബന്ധപ്പെട്ടുകൊണ്ടു iqama പുതുക്കുകയും തൊട്ടടുത്ത ദിവസം തന്നെ സ്പോണ്‍സറുടെ അടുത്ത് യാഹ്കൂബ് ജോലിയില്‍ തുടരുമെന്നും ഷാനവാസ് രാമഞ്ചിറ യും ലത്തീഫ് തെച്ചിയും അറിയിച്ചു,,സഹായത്തിനായി ഷാഹിദ് വടപുറം,ഷറഫ് മണ്ണാര്‍ക്കാട് ,ഹുസാം വള്ളികുന്നം ,, എന്നിവരും രംഗത്തുണ്ടായിരുന്നു,,

For more information please contact
ലത്തീഫ് തെച്ചി (പ്ലീസ് ഇന്ത്യ ചെയര്‍മാന്‍): 0534292407
ഷാനവാസ് രാമഞ്ചിറ (പ്രസിഡന്റ് ): 0591932463
ഷാഹിദ് വടപുറം (ജീവകാരുണ്യ വിഭാഗം): 0547565422
ഹുസാം വള്ളികുന്നം (മീഡിയ കണ്‍വീനര്‍): 0534525876