നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായി ‘ആമാശയം കത്തുന്നു’

സുനില്‍ കുമാര്‍

മാധ്യമപ്രവര്‍ത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ആമാശയം കത്തുന്നു’ നവമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ബീഫ് നിരോധനം സെന്‍സറിംഗ് വിവാദം എന്നിവയെ വ്യത്യസ്ഥമായ കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന ഹൃസ്വചിത്രം നിര്‍മിച്ചിരിക്കുന്നത് ജേന്‍സിസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കൊട്ടാരക്കരയാണ്. രചന എ.വി.സുനില്‍.

ബീഫ് നിരോധം പ്രഖ്യാപിച്ച സമയത്ത് സമാന വിഷയം പ്രമേയമാക്കി ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നെങ്കിലും കാമ്പുള്ളവയില്‍ ഒന്നായി മാറുകയാണ് ഈ രചന. കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സംഗീതം സോജന്‍, എഡിറ്റിങ് സിബല്‍ പ്രേം. സുധി പാനൂര്‍, സിന്ധു കാര്‍ത്തികപുരം, അമൃത സന്തോഷ്, ബേബി ചെറുകാന, പ്രദീപ് ഗോപി, വിനോദ് നറോത്ത്, ഉജ്വല്‍ പിപി, ഹരിലാല്‍, സഞ്ജു സന്‍ജീവ്, എലീസ ബാബു, അനീഷ് എന്‍എസ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.