അമീറിനെ മാത്രമല്ല ജിഷയുടെ അമ്മയെ കണ്ടും മലയാളികള്‍ ഞെട്ടി ; ആക്ഷേപവുമായി സോഷ്യല്‍ മീഡിയ

കേരളം തന്നെ ഞെട്ടിയ ഒരു കൊലപാതക വാര്‍ത്തയായിരുന്നു നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. മനുഷ്യ മനസാക്ഷിക്ക് തന്നെ ഞെട്ടല്‍ ഉണ്ടാക്കിയ കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അമീറുല്‍ ഇസ്ലാം പിടിയിലായി എങ്കിലും അമീര്‍ തനിച്ചാണ് ഈ കൊലപാതകം നടത്തിയത് എന്ന് പലരും ഇപ്പോഴും വിശ്വസിച്ചിട്ടില്ല എന്നതാണ് സത്യം. കേസില്‍ കോടതി നാളെ വിധി പറയുകയാണ്. അതിനായി ഇന്ന് കോടതിയില്‍ എത്തിയ അമീറിനെ കണ്ടപ്പോള്‍ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഞെട്ടി എന്നതാണ് സത്യം. കേരളാ പോലീസിന്റെ കാവലില്‍ ജയിലില്‍ കഴിഞ്ഞ അമീര്‍ തടിച്ചു കൊഴുത്ത് സുന്ദരനായി മാറിയിരിക്കുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ പോലീസ് പിടിയിലായപ്പോഴും കുറെ നാളത്തെ ജയില്‍ വാസത്തിനു ശേഷം കോടതിയില്‍ എത്തിയപ്പോഴും രൂപത്തില്‍ ഉണ്ടായ മാറ്റം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു സമാനമായ സാഹചര്യങ്ങളാണ് ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിക്കുമ്പോഴും കാണാന്‍ സാധിക്കുക.

ശരിക്കും പറഞ്ഞാല്‍ പഴയ അമീറിന്റെ മുഖവും രൂപവും മനസിലുള്ളവര്‍ക്ക് ഇപ്പോഴത്തെ അമീറിനെ കണ്ടാല്‍ മനസിലാവുകയേ ഇല്ല. അമീറിന്റെ പുതിയ രൂപവും പഴയ രൂപവും കാണിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതിന്‍റെ കൂടെ തന്നെ ജിഷയുടെ അമ്മയുടെ മേക്ഓവര്‍ എന്ന പേരിലുള്ള ഒരു ചിത്രവും ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ജിഷ കൊല്ലപ്പെട്ട സമയത്ത് എന്ന പേരില്‍ ഉള്ളതും കോടതി വിധി വന്നതിനുശേഷം മനോരമ ചാനലില്‍ ജിഷയുടെ അമ്മ നല്‍കിയ അഭിമുഖത്തിന്‍റെത് എന്ന പേരിലുള്ള ഒരു ചിത്രവുമാണ് പ്രചരിക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ അമീര്‍ സുന്ദരനായപ്പോള്‍ ജിഷയുടെ മരണത്തിനു ശേഷം കുടുംബത്തിനെ സഹായിച്ചവരുടെ പണത്തിലാണ് ജിഷയുടെ അമ്മ ഈ രൂപത്തില്‍ എത്തിയത് എന്ന് അവര്‍ പരിഹസിക്കുന്നു. കണക്കില്ലാത്ത ധനസഹായമാണ് ജിഷയുടെ മരണശേഷം കുടുംബത്തിന് ലഭിച്ചത് എന്ന് പറയപ്പെടുന്നു.

ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന വിവരം പുറത്തറിയുന്നത്. ഇതിനു അവകാശം ഉന്നയിച്ച് ജിഷയുടെ അമ്മയും ചേച്ചിയും രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ പണം പഞ്ചായത്തിനാണ് ലഭിച്ചത്. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്.