ചികിത്സക്കായി നാട്ടില്‍ അവധിക്കുപോയ പ്രവാസി നിര്യാതനായി

എറെക്കാലം റിയാദ് ഹാരയില്‍ പ്രവാസിയായി ജോലിനോക്കിയിരുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പുളിഞ്ചിയില്‍, ഷിഹാസ് മന്‍സില്‍, പരീദ് അബ്ദുറഹ്മാന്‍ (55 ) ആണ് കഴിഞ്ഞ തിങ്കളാഴ്ച്ച (04 -12 -2017) രാവിലെയാണ് മരണപ്പെട്ടത്. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശ്വാസ തടസ്സമാണ് പെട്ടെന്നുള്ള മരണകാരണം. ഭാര്യ ജുനൈദ, മകന്‍ ഷിയാസ്, മകള്‍ ഷിബിന. മകളുടെ ഭര്‍ത്താവ് നിസ്സാം ദമാമില്‍ ജോലി ചെയ്യുന്നു.

റിയാദ് നവോദയയുടെ ഹാര യുണിറ്റ് പ്രവര്‍ത്തകനായിരുന്നു. റിയാദ് മെട്രോയുടെ ഭാഗമായ സബ്കോണ്‍ട്രാക്ടിങ് കമ്പനിയില്‍ നിര്‍മ്മാണ തൊഴിലാളിയായ അദ്ദേഹം വൃക്ക സംബന്ധമായ അസുഖം റിയാദില്‍ വെച്ച് അറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കായി 4 മാസം മുന്‍പ് അവധിക്കു നാട്ടില്‍ പോയിരിക്കുകയായിരുന്നു.