കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍യാത്രികരായ അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു

ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. മലയാള മനോരമ ലൈബ്രറി ജീവനക്കാരനായ രാജേന്ദ്രപ്രസാദ് (56), ഇദ്ദേഹത്തിന്റെ മകനായ മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനായ ടി.ആര്‍. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.