സാഹസിക പ്രകടനം ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; വൈറല്‍ വീഡിയോ

നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാനായി സാഹസികതകള്‍ കാണിക്കുകയും അത് വിഡിയോയിലൂടെ ചിത്രികരിച്ച് പ്രചരിപ്പിക്കുന്നതുമൊക്കെ എല്ലാരാജ്യക്കാരുടെയും ഇഷ്ടവിനോദങ്ങളാണ്. ഇത്തരത്തിലുള്ള പുതുമകള്‍ വിളിച്ചുവരുത്തുന്ന അപകടങ്ങളും നാം കാണാറുണ്ട്. ഇത്തരത്തിലൊരു സാഹസിക പ്രകടനത്തിനിടെ 62 നില കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് അഭ്യാസി മരിച്ചു.

ചൈന സ്വദേശി വു യോങ്ങിങ് എന്ന 26കാരനാണ് സാഹസിക പ്രകടനത്തിനിടെ ദാരുണാന്ത്യം കൈവരിച്ചത്. ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് വു യോങ്ങിങ്. ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഹുയാന്‍വാന്‍ ഹുയ സെന്ററില്‍ വച്ചാണ് വു യോങ്ങിങ് തന്റെ അവസാന പ്രകടനം ചിത്രീകരിച്ചത്. 62 നില കെട്ടിടത്തിനു മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ വു യോങ്ങിങ് പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു.

നവംബര്‍ എട്ടിനായിരുന്നു വു യോങ്ങിങ് തന്റെ വെയ്ബോ അക്കൗണ്ടില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത്. വു യോങ്ങിങ്ങിന്റെ സാഹസിക വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടന്ന് പുള്‍അപ്പ് എടുക്കുന്നതിനിടെ ഗ്രിപ്പ് നഷ്ടമായി വീഴുകയായിരുന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

വീഡിയോ: