കോഹ്ലിക്ക് വിവാഹ ആശംസകള്‍നേര്‍ന്ന് നൈസായി പബ്ലിസിറ്റി കുട്ടിയ ‘കോണ്ടം’ കമ്പനിയുടെ വാചകം വൈറലാകുന്നു

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനുഷ്‌ക വിരാട് കൊഹ്ലി വിവാഹം ഈ മാസം 11നു കഴിഞ്ഞിരുന്നു. എന്നാല്‍ ഇറ്റലിയിലെ ടസ്‌കനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ പങ്കുവച്ചുതീര്‍ന്നിട്ടില്ല. ഓരോദിവസവും വിവാഹചടങ്ങിന്റെ പുതിയവിശേഷങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഇപ്പോള്‍ കൊഹ്ലി അനുഷ്‌ക ദമ്പതികള്‍ക്ക് വിവാഹദിവസം ലഭിച്ച ഒരു ആശംസക്കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയം.

ഡുറെക്‌സ് ഇന്ത്യ എന്ന കോണ്ടം കമ്പനിയാണ് വേറിട്ട ആശംസയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ട്വിറ്ററിലൂടെയാണ് ഇവര്‍ ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. ആ ട്വീറ്റ് ഇങ്ങനെയായിരുന്നു അനുഷ്‌കക്കും, വിരാടിനും അഭിനന്ദനങ്ങള്‍ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്,ഡുറെക്‌സ് അല്ലാതെ. വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു. എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.

ഇതിലും നല്ലൊരു വിവാഹ ആശംസ സ്വപ്നങ്ങളില്‍ മാത്രം. ട്വീറ്റ് വന്നതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ട്വീറ്റും, റിട്വീറ്റുമായി ഡുറെക്‌സിന്റെ ആശംസ തലങ്ങും, വിലങ്ങും പറക്കുകയാണ്.