മലയാള സിനിമയെയും നടന്മാരെയും അപമാനിച്ച നടി പാര്‍വ്വതിക്ക് കിടിലന്‍ മറുപടിയുമായി ഒരു മലയാളി വീട്ടമ്മ

മലയാള സിനിമയെ വ്യക്തിഹത്യ നടത്തുകയും മമ്മൂട്ടിയെ പോലുള്ള മുതിര്‍ന്ന താരം എങ്ങനെയുള്ള സിനിമകളില്‍ അഭിനയിക്കണം എന്ന് അഭിപ്രായം പറയുകയും ചെയ്ത നടി പാര്‍വതിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഒരു മലയാളി വീട്ടമ്മ. സുജാ കെ എന്ന വീട്ടമ്മയാണ് പാര്‍വതി പറഞ്ഞ കാര്യങ്ങളില്‍ അക്കമിട്ടു നിരത്തി മറുപടി നല്‍കിയിരിക്കുന്നത്. “പ്രിയപ്പെട്ട പാര്‍വതി കൊച്ചമ്മേ” എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു…ഒറ്റ വാക്കില്‍ ‘ബലേ ഭേഷ്’ എന്നേ പറയാനുളളൂ കൊച്ചമ്മേ..ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും…പിന്നെത്ന് വേണം കൊച്ചമ്മക്ക്… എന്നിങ്ങനെ പരിഹാസത്തിന്‍റെ സ്വരത്തില്‍ പോകുന്നു പാര്‍വതിക്ക് ഉള്ള മറുപടികള്‍.

കൂടാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം .പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വെെകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല.90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധെെര്യത്തില്‍ തന്നെയാ….എന്നും പോസ്റ്റ്‌ നടിയെയും കൂട്ടരെയും ഓര്‍മ്മിപ്പിക്കുന്നു. പോസ്റ്റ്‌ മമ്മൂട്ടി ആരാധകര്‍ ഒരു ആഘോഷമാക്കി മാറ്റി എന്നതാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിക്കഴിഞ്ഞു പോസ്റ്റ്‌.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :