മോഹന്‍ ലാല്‍ മെലിഞ്ഞില്ലെന്നു പറയുന്നവരും ട്രോളുണ്ടാക്കി പരിഹസിച്ചവരും ഈ ലുക്ക് കണ്ടാല്‍ പറയും മെലിഞ്ഞൊരു കോലമായല്ലോ ലാലേട്ടന്‍ എന്ന്

ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച.അത്യാവശ്യം വണ്ണമുജ്തണ്ടായിരുന്ന മോഹന്‍ ലാല്‍ പതിനെട്ട് കിലയോളമാണ് ഒടിയന്‍ സിനിമയിലെ മാണിക്യനാകാന്‍ വേണ്ടി കുറച്ചത്.എന്നാല്‍ പുറത്ത് വന്ന ചില മെലിഞ്ഞിട്ടുള്ള മോഹന്‍ ലാലിന്റെ ചിത്രങ്ങള്‍ക്ക് ട്രോളുകളൂം കണക്കിന് കിട്ടുകയും ചെയ്തു. ലാല്‍ മെലിഞ്ഞതായി തോന്നുന്നില്ല എന്നൊക്കെ വിമര്‍ശനങ്ങളും ഉണ്ടായി.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മോഹന്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അയ്യോ ലാലേട്ടന്‍ മെലിഞ്ഞ് ഒരു കോലമായല്ലോ എന്ന് പറയുമെന്ന് തീര്‍ച്ചയാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കുവരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ക്ലീന്‍ ഷേവ് ലുക്കില്‍ തീരെ മെലിഞ്ഞ മോഹന്‍ലാലിനെയാണ് ഈ ചിത്രങ്ങളില്‍ കാണാനാകുക.