ക്ലബ് ലോകകപ്പും റയലിലെത്തിക്കാന്‍ റൊണാള്‍ഡോയും കൂട്ടരും ഇന്നിറങ്ങുന്നു;ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം കിരീടം

അബൂദബി:ഹാട്രിക് ക്ലബ് ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഇന്നിറഇന്നിറങ്ങും. ബ്രസീലിയന്‍ ക്ലബ് ഗ്രീമിയോയാണ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനോട് ഏറ്റുമുട്ടാനെത്തുന്നത്. രാത്രി 10.30നാണ് പോരാട്ടം. ആതിഥേയ ക്ലബായ അല്‍ജസീറയെ 2-1ന് തോല്‍പിച്ചാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ പ്രവേശിച്ചത്.

സെമിഫൈനലില്‍ നേടിയ ഗോളോടെ റയല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (6) നേടുന്ന താരമായിരുന്നു.

മെക്‌സിക്കന്‍ ക്ലബ് പാച്ചുകയെ അധികസമയത്ത് 1-0ത്തിന് മറികടന്നാണ് ബ്രസീല്‍ ക്ലബ് ഗ്രീമിയോയുടെ ഫൈനല്‍ പ്രവേശനം. 2014, 2016 വര്‍ഷങ്ങളിലാണ് റയല്‍ മഡ്രിഡ് നേരത്തേ ചാമ്പ്യന്മാരായത്. ഇന്ന് ജയിച്ചാല്‍ കിരീടനേട്ടത്തില്‍ ബാഴ്‌സലോണയോടൊപ്പമെത്താം. 2009, 11, 15 വര്‍ഷങ്ങളിലാണ് ബാഴ്‌സലോണ ചാമ്പ്യന്മാരായത് അതേസമയം, കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഗ്രീമിയോ കളത്തിലെത്തുന്നത്.