പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന ബോളിവുഡ് നടികള്‍ പിടിയില്‍ (വീഡിയോ)

ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലീസ് നടത്തിയ റെയ്​ഡിൽ രണ്ട് ബോളിവുഡ് നടികള്‍ പിടിയിലായി. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ റിച്ച സക്സേനയെയും ബംഗാളി ടി.വി. സീരിയിലുകളിലെ താരമായ സുബ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസിന്റെ പ്രത്യേക ദൗത്യസേന ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും 55,000 രൂപയും പോലീസ് പിടിച്ചെടുത്തു. മുംബൈയില്‍ നിന്ന് തിങ്കളാഴ്ച കാലത്താണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരിൽ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഒരു വന്‍ റാക്കറ്റിലെ കണ്ണികള്‍ ആണ് ഇവര്‍. പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇടപാടുകാര്‍ എന്ന വ്യാജേന സംഘവുമായി ബന്ധപ്പെട്ടത്.