അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പിൽ മൂന്നു ജവാൻമാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് സൈന്യം ഇന്ത്യൻ പട്ടാളക്കാർക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ ഖേരി സെക്ടറിലെ 120 ബ്രിഗേഡിന് നേരെയായിരുന്നു പാക്ക് സൈന്യം വെടിവെയ്പ് നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മേജർ ഓഫീസറും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വെടിവെയ്പിൽ പരിക്കേറ്റ ജവാനെ ഹെലികോപ്റ്റർ വഴി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.