പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം

പശുക്കളെ കൊല്ലുന്നവരെയും കടത്തുന്നവരെയും കൊലപ്പെടുത്താന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം . രാജസ്ഥാന്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് പശുവിനെ കടത്തുവന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശുകടത്താരോപിച്ച് ഒരു യുവാവ് ജനക്കൂട്ടത്തിന്റെ ആക്രമത്തിനിരയായിരുന്നു. അക്രമത്തില്‍ സാക്കിര്‍ ഖാന്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്‌ അഹൂജ ഇത്തരത്തില്‍ പരാമര്‍ശിചത്. നിങ്ങള്‍ പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളെ കൊലപ്പെടുത്തും. കാരണം പശു മാതാവാണ്‌ എന്നായിരുന്നു അഹൂജയുടെ മറുപടി. ഇയാള്‍ തന്നെയാണ് ഡല്‍ഹി ജെ.എന്‍.യുവില്‍ 300 കോണ്ടവും 200 മദ്യകുപ്പികളും ദിനംപ്രതി കണ്ടെടുക്കുന്നവെന്ന പ്രസ്താവന നടത്തിയത്.