സോഷ്യല്‍ മീഡിയ പറയുന്നു മോഹന്‍ ലാല്‍ തന്നെ ഒന്നാമനെന്ന്;മമ്മൂട്ടി ദുല്‍ഖറിനും പിന്നില്‍

മലയാളസിനിമയിലെ താര രാജാവാരെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് രണ്ടഭിപ്രായമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്.അഭിനയത്തില്‍ പരസ്പരം മത്സരിക്കുന്ന മമ്മൂട്ടിക്കും മോഹന്‍ ലാലിനും ലോകമെമ്പാടും ധാരാളം ആരാധകരുമുണ്ട്.

പക്ഷെ സമൂഹ മാധ്യമങ്ങളിലെ കണക്കു നോക്കിയാല്‍ മോഹന്‍ ലാലാണ് മമ്മൂട്ടിയേക്കാള്‍ കേമനെന്ന് പറയേണ്ടി വരും. ട്വിറ്ററില്‍ മാത്രം 40 ലക്ഷം ഫോളോവേഴ്സാണ് മോഹന്‍ലാലിനിപ്പോള്‍ ഉള്ളത്. മാത്രമല്ല മോഹന്‍ലാലിനോട് കിടപിടിക്കാന്‍ തൊട്ടടുത്തെങ്ങും ആരും ഇല്ലെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. മോഹന്‍ലാലിന് തൊട്ടുപിന്നാലെയാണ് ദുല്‍ഖര്‍. 13 ലക്ഷം ഫോളോവേഴ്സാണ് ദുല്‍ഖറിനുള്ളത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 896000 ഫോളോവേഴ്സ് ഉണ്ട്. മെഗാസ്റ്റാറിന് ശേഷം നിവിന്‍ പോളിക്ക്718000 ഫോളോവേഴ്സ് ഉണ്ട്, അജുവര്‍ഗീസ് 343000, ഇന്ദ്രജിത്ത് 24000, പൃഥിരാജ് 153000, ഇതിന് പിന്നാലെ ഫഹദ് ഫാസില്‍ 113000 ഫോളോവേഴ്സാണുള്ളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഉള്ളത് നരേന്ദ്രമോദിക്കാണ്. സെലിബ്രിറ്റികളില്‍ അമിതാഭ് ബച്ചനുമാണ്.