തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം:തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്.ഇന്നലെ രാത്രി വൈകി ശ്രീകാര്യം ഇടവക്കോട്, ഫോണില്‍ സംസാരിച്ചുകൊണ്ട് പോകവേ ബൈക്കിലെത്തിയ ഒരു സംഘം സാജുവിനെ ആക്രമിക്കുകയായിരുന്നു.

അപ്രതീക്ഷിത ആക്രമത്തില്‍ തലയ്ക്കും കൈകള്‍ക്കും മാരകമായിപരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ആക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശ്രീകാര്യം,പഴയ ഉള്ളൂര്‍ പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.ഹര്‍ത്താലിനെ ആക്രമണ സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലില്‍ ശ്രീകാര്യം,ഉള്ളൂര്‍ പഞ്ചായത്തുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.