പാപ്പനും പിള്ളാരും സൂപ്പര്‍ ഹിറ്റ്;ആട് 2-വിന്റെ സെലിബ്രെഷന്‍ സോങ്ങും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്

പരാജയപ്പെട്ട ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കുക.ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ചിത്രമാകും ആട്-2.തീയ്യറ്ററുകളില്‍ നിറഞ്ഞ സദസിലോടുന്ന ‘ആട് 2’ വിന്റെ സെലിബ്രേഷന്‍ സോംഗ് -പുറത്തിറങ്ങി.അതും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണിപ്പോള്‍. ‘ആട് 2’ വിന്റെ വിജയസന്തോഷം പങ്കുവച്ച് നടന്‍ ജയസൂര്യയും നിര്‍മ്മാതാവ് വിജയ് ബാബുവും ഫെയ്സ് ബുക്ക് ലൈവില്‍ എത്തിയിരുന്നു. അപ്പോഴാണ് സെലിബ്രേഷന്‍ സോംഗ് പുറത്തു വിടുന്ന വിവരം അറിയിച്ചിരുന്നത്.
സിനിമയിലെ രംഗങ്ങളും തീയേറ്റര്‍ പ്രതികരണങ്ങളും എല്ലാം ചേര്‍ത്ത് വച്ചാണ് പാട്ടിറക്കിയിരിക്കുന്നത്.

നിര്‍മ്മാതാവിന്റെ ഹാര്‍ഡ് വര്‍ക്കാണ് ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമെന്ന് ജയസൂര്യ പറഞ്ഞിരുന്നു. ജനുവരി അഞ്ചിന് ചിത്രം കേരളത്തിന് പുറത്തുള്ള തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തീയേറ്ററില്‍ സിനിമ മൊബൈലില്‍ പകര്‍ത്തി നെറ്റിലിട്ടാല്‍ ഇട്ടവര്‍ കുടുങ്ങുമെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.