കിങ് ഖാന്‍ ഷാരുഖ് ഖാന്‍ ‘കുള്ള’നായെത്തുന്ന ‘സീറോ’യുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ‘സീറോ’യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

കിംഗ് ഖാന്‍ കുള്ളനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. മുഹമ്മദ് റാഫിയുടെ ‘ഇസ് ദിവാനെ ദില്‍നെ’ എന്ന ഗാനം ആലപിച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്.

ഈ വര്‍ഷം ഡിസംബര്‍ 21-നാണ് ചിത്രം തിയേറ്ററില്‍ എത്തുക. ടീസര്‍ പുറത്തിറങ്ങിയെങ്കിലും ചിത്രത്തില്‍ താരങ്ങളുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു പുറത്തുവിട്ടിട്ടില്ല.