ആശാനായി ജെയിംസെത്തി;ഇനിയെങ്കിലും ജയിക്കുമോ ബ്ലാസ്റ്റേഴ്;പുതിയ കോച്ചിന് കീഴില്‍ ജയിച്ചു തുടങ്ങാന്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനയ്‌ക്കെതിരെ

കൊച്ചി:ഐഎസ്എല്‍ നാലാം സീസണ് വിസില്‍ മുഴങ്ങും മുന്‍പ് വരെ കരുതന്മാരുടെ ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.ബെര്‍ബെറ്റോവ്,വെസ്റ്റ് ബ്രൗണ്‍,ഇയാന്‍ ഹ്യൂം എന്നിങ്ങനെ മികച്ച താരങ്ങളും,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകനുമായ റെനി മ്യൂളസ്റ്റീന്‍ എന്ന മികച്ച കോച്ചും ചേര്‍ന്നപ്പോള്‍,കഴിഞ്ഞ സീസണില്‍ കയ്യെത്തും അകാലത്തില്‍ നഷ്ട്ടമായ കപ്പ് ഇത്തവണ നേടുമെന്ന് ആരാധകര്‍ കൊതിച്ചു.പക്ഷെ ആശിച്ചതെല്ലാം നഷ്ടമാകുമെന്ന് ആദ്യ കലിയില്‍ത്തന്നെ ആരാധകര്‍ക്ക് മനസിലായി.എങ്കിലും പിന്നീടുള്ള കളികളില്‍ ടീം സെറ്റാകുമെന്ന് ആരാധകര്‍ വിശ്വസിച്ചു.

പക്ഷെ ബ്ലാസ്റ്റേഴ്സ് എന്ന ടീം സീസണില്‍ 7 മത്സരം കഴിഞ്ഞിട്ടും സെറ്റായിട്ടില്ല.അവസാനമത്സരത്തില്‍ ബംഗളൂരു എഫ്‌സിയില്‍ നിന്നേറ്റ കനത്ത പരാജയം കൂടിയായപ്പോള്‍ ടീം തകര്‍ന്ന് തരിപ്പണമായി.ഒടുവില്‍ കോച്ച് റെനി മ്യൂളസ്റ്റീന്റെ രാജികൂടിയായപ്പോള്‍ ബ്ലാസ്റ്റേഴ്സ് നാശത്തിന്റെ വക്കിലാണോ എന്ന് ഭയപ്പെടുന്ന ആരാധകര്‍.

എന്നാല്‍ ടീം മാനേജ്മെന്റിന്റെ സമയോചിത ഇടപെടല്‍ ഫലം കണ്ടുവെന്നുവേണം കരുതാന്‍, ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഊര്‍ജ്ജമായിരുന്ന ഡേവിഡ് ജെയിംസിനെ പരിശീലകനായെത്തിച്ചാണ് ബ്ലാസ്റ്റേഴ് ജീവശ്വാസംതേടി ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഇതുവരെയുള്ള ഏഴു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.റണ്‍സ് കനത്ത പരാജയവും,നാല് സമനിലകളും.ഈ നഷ്ടക്കണക്കുകളില്‍നിന്നു കരകയറാനുള്ള ശ്രമത്തില്‍ പക്ഷേ ഡിഫന്‍ഡര്‍ ലാസിച് പെസിച്ചും സ്‌ട്രൈക്കര്‍ സി.കെ.വിനീതും ഇല്ലാത്തതു നഷ്ടം തന്നെ.

മ്യൂളന്‍സ്റ്റീന്‍ പോയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രങ്ങള്‍ ഇന്നു മിക്കവാറും അദ്ദേഹത്തിന്റേതിനു സമാനമാവും. മുന്‍മല്‍സരങ്ങളില്‍ കണ്ട മഞ്ഞക്കാര്‍ഡുകള്‍ മൂലം പുറത്തിരിക്കേണ്ടിവരുന്ന നെമാന്യ ലാസിച് പെസിച്ചിനു പകരം പ്രതിരോധത്തിന്റെ പൂട്ടുതീര്‍ക്കാന്‍ സന്ദേശ് ജിങ്കാനൊപ്പം വെസ് ബ്രൗണ്‍ അണിനിരക്കും. മധ്യനിരയിലേക്കു ബെര്‍ബറ്റോവ് തിരിച്ചെത്തുമെന്നാണു സൂചനകള്‍. മുന്‍നിരയില്‍ മാര്‍ക്ക് സിഫ്‌നിയോസ് തന്നെയാവും കുന്തമുന.

മറുഭാഗത്ത് ഉജ്ജ്വല ഫോമിലാണ് പൂനെ അവസാനമത്സരത്തില്‍ എതിരാളികളായ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തു വിട്ടത്.മുന്നേറ്റ താരങ്ങളായ മാഴ്‌സലിഞ്ഞോയും,എമിലിആണൊഅല്‍ഫാറോയും മികച്ച കളി കെട്ടഴിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകില്ല.