പത്ത് രൂപയുടെ പുതിയ നോട്ട്, ചോക്ലേറ്റ് നിറത്തില്‍ ഉടന്‍ പുറത്തിറങ്ങും

മുംബൈ:പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും.ഇതിനായി പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടിന് ചോക്കലേറ്റ് ബ്രൗണ്‍ കളറാണ് നല്‍കിയിരിക്കുന്നത്.പുതിയ നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.നോട്ടിന്റെ പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.