സുരാജ് വെഞ്ഞാറമൂട് ‘തുട’ കാണിച്ചു;റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്‌ക്കെതിരേയുള്ള സെന്‍സര്‍ബോര്‍ഡ് നടപടികള്‍ക്കു ശേഷം മറ്റൊരു മലയാള ചിത്രത്തിനുനേരേയും കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്.ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ‘ആഭാസം’ എന്ന ചിത്രത്തിനു നേരെയാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെയ്ക്കാനൊരുങ്ങുന്നത്.

ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വെട്ടിക്കൊണ്ടുവന്നാല്‍ എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സെ്ന്‍സര്‍ബോര്‍ഡ് പറയുന്നത്. ശ്രീനാരായണ ഗുരു, ഗാന്ധിജി എന്നിവരെ കുറിച്ചുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതോടൊപ്പം, സുരജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം തുട കാണിക്കുന്ന രംഗങ്ങളും സെന്‍സര്‍ ബോര്‍ഡിനു അശ്ലീലമായാണ് തോന്നിയത്.സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രം തുട കാണിക്കുന്ന രംഗം വന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ത്രീ അംഗങ്ങള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവര്‍ പറയുന്നത്.

എന്നാല്‍, ചിത്രത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വയലന്‍സോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രങ്ങള്‍ക്ക് വഴങ്ങാതെ റിവ്യൂ കമ്മറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നത്.